സംസ്ഥാന ടൂറിസം വകുപ്പും കേരള ഹോം സ്റ്റേ ആന്റ് ടൂറിസം സൊസൈറ്റിയും (കേരള ഹാറ്റ്സ്) സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ഹോംസ്റ്റേയ്സ് ആന്റ് റൂറൽ ടൂറിസം ട്രാവൽ മീറ്റ്, ബിസിനസ്സ് ടു ബിസ്സിനസ്സ്(ബി-ടു -ബി), ബിസിനസ്സ് ടു കസ്റ്റമർ (ബി-ടു-സി) എന്നിവ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന ജി.ഡി.പി യുടെ 10 മുതൽ 12 ശതമാനം വരുമാനം ലഭ്യമാകുന്നത് ടൂറിസത്തിൽ നിന്നാണ്. ഇത് 15 ശതമാനത്തിലേക്കെത്തിക്കുന്നതിനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഉത്തരവാദിത്വ ടൂറിസ നിർവ്വഹണത്തിൽ ലോകമാതൃക സൃഷ്ടിച്ചിട്ടുള്ള കേരളത്തിലെ ഹോം സ്റ്റേകൾ ഈ രംഗത്ത് തികച്ചും മാതൃകപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവക്കുന്നത് എന്നും മന്ത്രി കൂട്ടി ചേർത്തു
മുൻ ഫിഷറീസ് വകുപ്പ് മന്ത്രി ഡോമിനിക് പ്രസന്റേഷൻ അധ്യക്ഷത വഹിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുന്നുറോളം ഹോം സ്റ്റേ സംരംഭകരും അറുന്നോറോളം ടൂർ ഓപ്പറ്റേറർമാരും ട്രാവൽ എജന്റുമാരും മീറ്റിൽ പങ്കെടുക്കുന്നുണ്ട്
എറണാകുളം എം.പി. ഹൈബി ഈഡൻ, ജോൺഫെർണാണ്ടസ് എം.എൽ.എ, എന്നിവർ മുഖ്യാതിഥികളായി.
നാട്ടിൻപുറങ്ങളിൽ ഓണം ഉണ്ണാം, ഓണ സമ്മാനം വാങ്ങാം സംസ്ഥാനതലത്തിൽ പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കണ്ണൂർ ആതി കടലാഴി സി ഷെൽ ഹോം സ്റ്റേ ഉടമ ഇ.വി. ഹാരിസ്, വിനോദ സഞ്ചാര മേഖലയിലെ സ്ത്രീ ശാക്തീകരണത്തിനുള്ള പസഫിക് എഷ്യ ടൂറിസം അവാർഡ് നേടിയ സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ രൂപേഷ് കുമാർ എന്നിവക്ക് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പുരസ്ക്കാരങ്ങൾ നല്കി.
കേരള ടൂറിസം ഡയറക്ടർ പി. ബാലകൃഷ്ണൻ ഐ.എ.എസ്, ഐയാട്ട കേരള ചാപ്റ്റർ പ്രസിഡന്റ് ഇ.എം. നജീബ്, ആർറ്റി മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ രൂപേഷ് കുമാർ, സന്ധ്യഹരിദാസ്, അശോക് സ്വരുപ്, ഡോ.കെ.മുരളിധരമേനോൻ , ഡി.സോമൻ, സന്തോഷ് ടോം, രാധാകൃഷ്ണൻ, ഷാജി കുറുപ്പശേരി എന്നിവർ പ്രസംഗിച്ചു. കേരള ഹാറ്റ്സ് ഡയറക്ടർ എം.പി. ശിവദത്തൻ സ്വാഗതം ആശംസിച്ചു