Meeting with Tourism Director

Meeting with Tourism Director

കേരളത്തിലെ ഹോംസ്റ്റേ സർവീസ്ഡ് വില്ല സംരംഭകർ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് തിരുവനന്തപുരത്ത് പുതിയ ടൂറിസം ഡയറക്ടർ ശ്രീ P.B Noohu IASമായി Kerala HATS പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും ഏറെ സമയം ചർച്ചചെയ്ത് ചില സുപ്രധാന തീരുമാനങ്ങൾ കയ്യ്ക്കൊണ്ടു

സ്വയംഭരണ സ്ഥാപനങ്ങൾ ക്ലാസ്സിഫിക്കേഷൻനുമായി ബന്ധപ്പെട്ട NOC ഒഴിവാക്കിയെങ്കിലുംഇപ്പോഴും തദ്ദേശസ്വയംഭരണ വകുപ്പ് ഹോംസ്റ്റേ സംരംഭകരോട് സഹായകരമായ നിലപാടല്ല സ്വീകരിച്ചു വരുന്നത്

റസിഡൻസ് സർട്ടിഫിക്കറ്റും ഓണർ സർട്ടിഫിക്കറ്റും ലഭിക്കണമെങ്കിൽ വീടിന്റെ പുതിയ പ്ലാൻ വരച്ച് വീടിന്റെ ഉള്ളിലെ മുറികൾക്ക് പുതിയ നമ്പർ പതിച്ചാലെ….മേൽ സർട്ടിഫിക്കറ്റുകൾ നൽകുയെന്നനിലപാടിലാണ്ഇപ്പോഴും ചിലഉദ്യോഗസ്ഥർ

അതിനാൽ ഇത് മറികടക്കാൻ പുതിയ ഓർഡർ ഇറക്കാൻ ഇന്നലത്തെ യോഗം തീരുമാനിച്ചു

പഴയകാല തറവാട്ട് വീടുകളിൽ തെക്കിനി, വടക്കിനി തുടങ്ങിയ ഗസ്റ്റ്‌ മുറികൾ ഉണ്ടായിരുന്നു ഒരേ കോമ്പൗണ്ടിൽ ഒരാളുടെ തന്നെ ഉടമസ്ഥതയിലുള്ള ഒരേ വീടിന്റെ തന്നെ ഭാഗമായ ഇത്തരത്തിലുള്ള കെട്ടിട സമുച്ചയങ്ങളെ ഹോംസ്റ്റേകളുടെ ഭാഗമാക്കാൻ ശുപാർശ ചെയ്യാൻ തീരുമാനിച്ചു

നിലവിൽ പുതിയ ആപ്ലിക്കേഷനും,റിന്യൂവലും ഒരേ പ്രോസസിംഗ് ആണ് അതിൽ ഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചു

നിലവിൽ CRZ പരിധിയിലുള്ള ഹോംസ്റ്റേകൾക്ക് വീണ്ടും ഹോംസ്റ്റകൾ നടത്താൻ അനുവാദം കൊടുക്കണം എന്ന് അഭ്യർത്ഥിക്കാൻ തീരുമാനിച്ചു

1998 ആരംഭിച്ച ഗൃഹസ്ഥലി നിയമങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചു

KSEB ഹോംസ്റ്റേകളുടെ താ രിഫ് ഹോം താറീഫിലേക്ക് മാറ്റിയ മാനദണ്ഡത്തിൽ വാട്ടർ ബില്ലും മാറുന്നതിനു അതോറിറ്റി മായി ചർച്ച നടത്താൻ തീരുമാനിച്ചു

അടുത്ത വർഷം Rural tourism travel meet നടത്താൻ ആവശ്യ മായ സഹായം ലഭ്യമാക്കാൻ തീരുമാനിച്ചു

നമ്മൾ നൽകിയ നിവേദനം ശ്രദ്ധാപൂർവ്വം കേൾക്കുവാനും അവയിൽ കാര്യമായി ഇടപെടൽ നടത്താമെന്നും അദ്ദേഹം നമുക്ക് ഉറപ്പുനൽകി

തീർത്തും…..ഏറെ പ്രതീക്ഷ ഉണർത്തുന്ന ഒരു യോഗമായിരുന്നു…..മുൻ ഡയറക്ടർ ശ്രീകൃഷ്ണ തേജയെപ്പോലെ തന്നെ ഇദ്ദേഹത്തിനും ഈ മേഖലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ താല്പര്യം ഉണ്ടെന്നു കൂടിക്കാഴ്ചയിൽ ബോധ്യപ്പെട്ടിട്ടുണ്ട് ചെറുപ്പത്തിന്റെ ചുറുചുറുക്കും കളക്ടർ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ടൂറിസം മേഖലയ്ക്ക് കൂടുതൽ ഗുണം ചെയ്യും എന്ന് നമുക്ക് പ്രതീക്ഷിക്കാം….
ആലപ്പുഴ ജില്ലയിലെ മാരാരി ബീച്ചു ഉത്തരവാദിത്വം മിഷന്റെ കീഴിൽ കൊണ്ടുവരാൻ ശ്രീ രൂപേഷ് കുമാറിനെ ചുമതലപ്പെടുത്തി

ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ശ്രീ അബി അറക്കൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് മനോജ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആലപ്പുഴ സെക്രട്ടറി ശ്രീ രാജു മാരാരി, രാജേഷ് കൊല്ലാപറമ്പൻ തുടങ്ങിയവരും എന്നോടൊപ്പം ഈ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Compare