Responsible Tourism

Responsible Tourism

ഉത്തരവാദിത്വ ടൂറിസത്തിൽ യൂണിറ്റായി രജിസ്റ്റർ ചെയ്യാം : സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം മിഷൻ എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ ടൂർ പാക്കേജുകളുടെ ഭാഗമാകാൻ ആഗ്രഹിയ്ക്കുന്ന താങ്കളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജൈവകർഷകർ, ക്ഷീരകർഷകർ, ഫാം ഉടമകൾ, ഹോം സ്റ്റേകൾ, പരമ്പരാഗത തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ, കരകൗശല വസ്തു നിർമാതാക്കൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർ, സർക്കാർ അംഗീകാരം നല്കിയിട്ടുള്ള ബോട്ടു് ഓപ്പറേറ്റർമാർ, അംഗീകൃത ഭക്ഷണശാലകൾ, കലാപ്രവർത്തകർ, കലാ ഗ്രൂപ്പുകൾ എന്നിവർക്ക് യൂണിറ്റുകളായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഇതിന് പുറമെ ഇലക്ട്രീഷൻ, പ്ലംമ്പർ, പേപ്പർ – ക്ലോത്ത് ബാഗ് നിർമാതാക്കൾ, ഓലമെടയാൻ അറിയുന്നവർ, പെയിൻറർമാർ, ഹൗസ് കീപ്പിംങ് എന്നിവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണു്.
രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി 2018 ഒക്ടോ: 31 വരെയാണ്.

Note: പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയുo അപേക്ഷിക്കുന്ന ആളുടെ ഏതെങ്കിലും ഒരു തിരച്ചറിയൽ കാർഡിന്റെ ഫോട്ടോ കോപ്പിയും വെയ്ക്കേണ്ടതാണ്.

വിശദ വിവരങ്ങൾക്കായി എറണാകുളം ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോ-ഓർഡിനേറ്ററുമായും ബന്ധപെടാവുന്നതാണ്.
ഉത്തരവാദിത്ത ടൂറിസം ജില്ലാ കോർഡിനേറ്റർ.
അരുൺ കുമാർ.കെ
Mob: 9495657652
Email: dc.rtmekm@gmail.com

 

Application form for Artist

RT-Unit-Application form

Compare